ഷിക്കാഗോ കെ.സി.എസ് ക്‌നാനായ നൈറ്റ്

ഷിക്കാഗോ: ഷിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ ക്‌നാനായ നൈറ്റ് ഐറീഷ് അമേരിക്കന്‍ ഹെറിറ്റേജ് സെന്ററില്‍ നടത്തപ്പെട്ടു. കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം ബി.സി.എം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: ഷീലാ സ്റ്റീഫന്‍ ക്‌നാനായ നൈറ്റ് ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സീറോ മലബാര്‍ വികാരി ജനറല്‍ ഫാ. തോമസ് മുളവനാല്‍, സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത്, കെ.സി.സി.എന്‍.എ പ്രസിഡന്റ് സണ്ണി പൂഴിക്കാലാ, കെ.സി.ഡബ്ലൂ. എഫ്.എന്‍.എ പ്രസിഡന്റ് പ്രതിഭാ തച്ചേട്ട് എന്നിവര്‍ സംസാരിച്ചു. ജീനോകോതാലടിയില്‍ സ്വാഗതവും, റോയി നെടുംചിറ നന്ദിയും പറഞ്ഞു. സ്റ്റീഫന്‍ കിഴക്കേകുറ്റായിരുന്നു സമ്മേളനത്തിന്റെ എം.സി. സണ്ണി ഇടിയാലില്‍, സക്കറിയ ചേലയ്ക്കല്‍, റ്റിനു പറഞ്ഞാട്ട്, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, റ്റോമി കണ്ണാല, ഷാനില്‍ വെട്ടിക്കാട്ട്, സുമ ഐക്കരപറമ്പില്‍, ഷോണ്‍ മുല്ലപ്പളളില്‍, ജിബിറ്റ് കിഴക്കേകുറ്റ്, മാത്യു പുളിക്കത്തൊട്ടിയില്‍, ഫിലിപ്പ് ഇലക്കാട്ട്, സി.സേവ്യര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് കോര്‍ഡിനേറ്ററായി ഡെന്നി പുല്ലാപ്പള്ളില്‍, എം.സി മാരായി ധന്യാതോമസ്,  അമ്മു കണ്ടാരപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കെ.സി.എസ് യുവജനോത്സവത്തില്‍ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റ്യന്‍ ചേലയ്ക്കല്‍, കലാതിലക വിജയി ഹന്നാ ചേലയ്ക്കല്‍, റൈസിംഗ് സ്റ്റാഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട റ്റോബി കൈതക്കതൊട്ടിയില്‍, നീവാ തോട്ടം, അലക്‌സ് റ്റോമി എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കെ.സി.എസ് ഒളിമ്പിക്‌സ് ഓവറോള്‍ ചാമ്പ്യനായ കിടങ്ങൂര്‍, രാജപുരം ഫൊറോനയ്ക്കു വേണ്ടി ലിജോ മുണ്ടപ്ലാക്കല്‍, ജ്യോതിസ് തെങ്ങനാട്ട്, റണ്ണര്‍ അപ് ജോതാക്കളായ കൈപ്പുഴ, കടുത്തുരുത്തി ഫൊറോനയ്ക്കു വേണ്ടി പുന്നൂസ് തച്ചേട്ട്, അജോമോന്‍ പൂത്തുറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി, ജയിംസ് കോലടി, ജസ്റ്റിന്‍ തെങ്ങനാട്ട് എന്നിവര്‍ ട്രോഫി വിതരണ ചടങ്ങിന് നേതൃത്വം നല്‍കി. ക്‌നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാമൂഹ്യ സേവന പദ്ധതിയായ പ്രോജക്ട്  ദീപ്തിയിലേക്കുള്ള പ്രഥമ സംഭാവന ചാക്കോച്ചന്‍ കിഴക്കേകുറ്റില്‍ നിന്നും പ്രൊഫ.ഷീലാ സ്റ്റീഫന്‍ നിര്‍വഹിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് കെ.സി.സി.എന്‍.എ. ഷിക്കാഗോ കണ്‍വെന്‍ഷന്‍ സോവനീര്‍ പ്രകാശനം ചെയ്തു. കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലി, പ്രഥമ പ്രതി പ്രൊഫ.ഷീലാ സ്റ്റീഫനില്‍ നിന്നും സ്വീകരിച്ചു. ലിന്‍സണ്‍ കൈതമല, സിറിയക്ക് കൂവക്കാട്ടില്‍, ജോര്‍ജ് തോട്ടപ്പുറം, ദീപൂ കണ്ടാരപ്പള്ളില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഡെന്നി  പുല്ലാപ്പള്ളില്‍, പ്രദീപ് മുരിങ്ങോത്ത്, സിബു കുളങ്ങര, അനില്‍ മറ്റത്തിക്കുന്നേല്‍, സജി പണയപ്പറമ്പില്‍, ഡൊമിനിക്ക് ചൊള്ളമ്പേല്‍, തോമസ് ഒറ്റക്കുന്നേല്‍, ബിജു കിഴക്കേകുറ്റ്, സോണി ആറുപറ, സജി വെള്ളാരംകാലയില്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

5 thoughts on “ഷിക്കാഗോ കെ.സി.എസ് ക്‌നാനായ നൈറ്റ്

Leave a Reply

Your email address will not be published.