ഷിക്കാഗോ ക്‌നാനായ ഫൊറോനയില്‍ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധരേക്കുറിച്ച് എക്‌സിബിഷന്‍

07:09 pm 6/11/2016

– ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ)

Newsimg1_85304193
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, കാരുണ്യ ജൂബിലി വര്‍ഷ സമാപനത്തോടനുബന്തിച്ച്, നവംബര്‍ 13 ഞായറാഴ്ച 11 മണി മുതല്‍ 4 മണിവരെ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധന്മാരുടെ എക്‌സിബിഷന്‍ നടത്തുന്നു.

ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനായിലുള്ള ഈ പ്രദര്‍ശനത്തില്‍ വിശുദ്ധരായ മൊളോക്കോയിലെ മറിയാനെ, മദര്‍ തെരേസ, എലിസബത്ത് സീറ്റണ്‍, നിക്കോളാസ്, ജോണ്‍ ബോസ്‌കോ, കാതറീന്‍ ഡ്രിസ്സെല്‍, മാക്‌സിമിലിയന്‍ കോള്‍ബി, മൊളോകൈയിലെ ഡാമിയന്‍, വിന്‍സെന്റ് ഡി പോള്‍, പത്താം പീയൂസ് മാര്‍പ്പാപ്പ, വാഴ്ത്തപ്പെട്ടഅന്റോണിഫ്രെഡറിക് ഒസാനാം, ദൈവദാസന്‍ ഫാ. തോമസ് പൂതത്തില്‍ എന്നിവരേപ്പറ്റിയുള്ള ഈ എക്‌സിബിഷനില്‍ ആരാധനയും, ഈ വിശുദ്ധരേപ്പറ്റിയുള്ള വീഡിയോ പ്രദര്‍ശനവും ഉണ്ടായിരിക്കും.

ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ജനറല്‍ കോര്‍ഡിനേറ്റര്‍ രാജന്‍ കല്ലടാന്തിയില്‍, റീത്താമ്മ ആക്കാത്തറ, തങ്കമ്മ നെടിയകാലായില്‍, റ്റിജൊ കമ്മപറമ്പില്‍, ആന്‍സി ചേലക്കല്‍, ടോമി കുന്നശ്ശേരില്‍, ലിറ്റില്‍ ഫ്‌ലവര്‍ വാച്ചാച്ചിറ, ഫിലിപ്പ് പുത്തന്‍പുരയില്‍, സുജ ഇത്തിത്തറ, ഫിലോ നെടുവാമ്പുഴ, ബിനോയി കിഴക്കനടി, ജോസ് താഴത്തുവെട്ടത്തും, ഭക്തസംഘനകളുമാണ് ഇതിന് നേതൃത്വം നല്കുന്നത്.