ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഫോമാ ഭാരവാഹികളെ അനുമോദിച്ചു

01.17 AM 17-07-2016
Cma_anumodanam_pic
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഫോമയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറയേയും, നാഷണല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ജോണിക്കുട്ടി പിള്ളവീട്ടിലിനേയും, യാതൊരു പരാതിക്കും ഇടനല്കാതെ ഫോമാ തെരഞ്ഞെടുപ്പ് നടത്തിയ ഇലക്ഷന്‍ കമ്മീഷണര്‍ സ്റ്റാന്‍ലി കളരിക്കമുറിയേയും ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു.
ബെന്നി വാച്ചാച്ചിറയും, സ്റ്റാന്‍ലി കളരിക്കമുറിയും ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരാണ്. ജോണിക്കുട്ടി ഇപ്പോഴത്തെ ഡയറ്കടര്‍ ബോര്‍ഡ് മെമ്പറാണ്.
മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ബിജി. സി. മാണി, ജെസ്സി റിന്‍സി, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജൂലൈ 23-നു നടക്കുന്ന ചീട്ടുകളി മത്സരവും, ജൂലൈ 31-നു നടക്കുന്ന ബാസ്‌കറ്റ് ബോള്‍ മത്സരവും വിജയിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
സെപ്റ്റംബര്‍ പതിനൊന്നാം തീയതി വൈകുന്നേരം 4 മണി മുതല്‍ താഫ്റ്റ് ഹൈസ്‌കൂളില്‍ ഓണാഘോഷം നടത്തുവാന്‍ തീരുമാനിച്ചു. ഓണാഘോഷ കമ്മിറ്റി കണ്‍വീനറായി സ്റ്റാന്‍ലി കളരിക്കമുറിയെ തെരഞ്ഞെടുത്തു.
ഒക്‌ടോബര്‍ 23-നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സി.എം.എ ഹാളില്‍ വച്ചു വാര്‍ഷിക ജനറല്‍ബോഡി യോഗം നടത്തുവാനും തീരുമാനമായി. ചടങ്ങുകള്‍ക്ക് ജേക്കബ് മാത്യു പുറയംപള്ളില്‍, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ജൂബി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളില്‍, രഞ്ജന്‍ ഏബ്രഹാം, തൊമ്മന്‍ പൂഴിക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജിമ്മി കണിയാലി അറിയിച്ചതാണിത്.