07:50 pm 28/11/2016
– അനില്‍ മറ്റത്തിക്കുന്നേല്‍
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ തീര്‍ത്ഥാടന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍, വികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി. ഫാ. ബോബന്‍ വട്ടംപുറം എന്നിവരുടെ നേതൃത്വത്തില്‍ മെക്‌സിക്കോയിലെ പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഗുഡലുപ്പേയിലേക്ക് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. 2017 മെയ് മൂന്നാം തിയതി (ബുധന്‍) ആരംഭിച്ച് ആറാംതീയതി (ശനി) പൂര്‍ത്തിയാക്കത്തക്ക വിധത്തിലാണ് തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. മാതാവ് പ്രത്യക്ഷപ്പെട്ട ഗുഡലുപ്പേയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് പുറമെ, മെക്‌സിക്കോ സിറ്റിയിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും സന്ദര്‍ശിക്കുവാന്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അവസരം ലഭിക്കുന്നതാണ്. ഇതിനു പുറമെ 2017 സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 5 വരെ നീളുന്ന വിശുദ്ധ നാട് തീര്‍ത്ഥാടനവും സെന്റ് മേരീസ് ഇടവകയിലെ തീര്‍ത്ഥന കമ്മറ്റി ഒരുക്കുന്നുണ്ട്. തീര്‍ത്ഥാടനങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് മുളവനാല്‍ : 3107095111, ജോയി ഇണ്ടിക്കുഴി: 8478262054, സാജു കണ്ണമ്പള്ളി:8477911824, സജി പുതൃക്കയില്‍ 8472939409