വിമാനം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

07:49 pm 28/11/2016

– പി.പി. ചെറിയാന്‍
Newsimg1_96217174
ബാള്‍ട്ടിമോര്‍: ആകാശത്തുവെച്ചു വിമാനം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ മേരിലാന്റില്‍ നിന്നള്ള അര്‍പന്‍ ഷായെ (32) കാലിഫോര്‍ണിയ അധികൃതര്‍ അറസ്റ്റ് ചെയ്തു.

വിമാനം ആകാശത്തേക്ക് ഉയരും മുമ്പ് തിരിച്ചെത്തിയ യാത്രക്കാരേയും ലഗേജും സൂക്ഷ്മമായി പരിശോധിച്ചെങ്കിലും എക്‌സ്‌പ്ലോവീസ് ഉദ്യോഗസ്ഥര്‍ക്ക് ഒന്നും കണ്ടെത്താനായില്ല.

പലതവണ യാത്രക്കാരോട് വിമാനം തകര്‍ക്കുമെന്നു ഷാ പറഞ്ഞതായി കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് സര്‍ജന്റ് റെ കെല്ലി വെളിപ്പെടുത്തി.

“കുറ്റകരമായ ഭീഷണി’ കുറ്റം ചുമത്തി ഷായെ അറസ്റ്റ് ചെയ്ത് ഓക്‌ലാന്റ് ഗ്ലെന്‍ ഡയര്‍ ജയിലിലടച്ചു. എഫ്.ബി.ഐ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മകനെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും ഒരുപക്ഷെ മദ്യ ലഹരിയിലായിരിക്കാം ഇക്കാര്യം പറഞ്ഞതെന്നും പിതാവ് പറഞ്ഞു. സാധാരണ സമയത്തിനും ഒരു മണിക്കൂര്‍ വൈകി പുറപ്പെട്ട വിമാനത്തില്‍ നിന്നും ലഭിച്ച ബിയര്‍ ആയിരിക്കാം മകനെ ഇതിനു പ്രേരിപ്പിച്ചതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 23-നു ജാമ്യം ലഭിച്ച ഷാ നവംബര്‍ 28-ന് വീണ്ടും കോടതിയില്‍ ഹാജരാകണം.