ഷിയപെരേലി പൊട്ടിത്തെറിച്ചതിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

09.16 AM 28/10/2016
2016_shiaperali
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ചൊവ്വയിലേക്ക് അയച്ച പര്യവേക്ഷണ പേടകം ഷിയപെരേലി ഉപരിതലത്തില്‍ വീണു പൊട്ടിത്തെറിച്ചതിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ഇന്ധന ടാങ്കിലുണ്ടായ പൊട്ടിത്തെറിയാണ് പേടകം തകരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. പേടകം പൊട്ടിത്തെറിച്ചുണ്ടായ ഗര്‍ത്തം വ്യക്തമാക്കുന്ന ചിത്രങ്ങളാണ് നാസയുടെ മാര്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയത്.
ചൊവ്വയുടെ ആകാശത്തു കഴിഞ്ഞ 19നാണ് ഷിയപെറേലിയെ വഹിച്ചുള്ള എക്‌സോമാര്‍സ് ബഹിരാകാശ വാഹനം എത്തിയത്. തുടര്‍ന്ന് 21ന് ഇതില്‍നിന്നു വേര്‍പെട്ട് ഉപരിതലത്തിലേക്ക് ഇറങ്ങിയപ്പോഴാണ് തകരാര്‍ സംഭവിച്ചത്.