08:20 am 25/5/2017
മുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെസ സ്വവസതിയിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഇവരുടെ 21 വയസുള്ള മകനെ കാണാതായി. പോലീസ് ഉദ്യോഗസ്ഥൻ ജ്ഞാനേശ്വർ ഗാനോറിന്റെ ഭാര്യ ദീപാലി ഗാനോറെ(42)യെ ആണു ചൊവ്വാഴ്ച അർധരാത്രിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുംബൈ സാന്താ ക്രൂസിലാണു സംഭവം.

