സംയുക്ത സമരം: കെ.പി.സി.സിയെ വിമര്‍ശിച്ച് കെ. മുരളീധരന്‍

02:47 PM 21/11/2016
maxresdefault
തിരുവനന്തപുരം: സംയുക്ത സമര വിഷയത്തിൽ കെ.പി.സി.സിയെ രൂക്ഷമായി വിമര്‍ശിച്ച് കെ. മുരളീധരന്‍ എം.എല്‍.എ. ഹൈപവര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നെങ്കില്‍ കോണ്‍ഗ്രസിനകത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തു വരില്ലായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനുള്ള സഹകരണം വേണം. എന്നാല്‍, ഏത് തരത്തിലുള്ള സമരം വേണമെന്ന കാര്യത്തിൽ ചര്‍ച്ച നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.