രുദ്രയുടെ അച്ഛനമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സത്യഗ്രഹ സമരം ആറുപത് ദിവസം പിന്നിട്ടു.

02:50 PM 21/11/2016

800x480_IMAGE60485839
തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട നാലു മാസം പ്രായമുള്ള രുദ്രയുടെ അച്ഛനമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സത്യഗ്രഹ സമരം ആറുപത് ദിവസം പിന്നിട്ടു. മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന്
സമരപന്തല്‍ സന്ദര്ശിച്ച കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.

ജൂലൈ 10ന് ആണ് എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നാലു മാസം പ്രായമുള്ള രുദ്ര മരണപ്പെട്ടത്. ചികിത്സപിഴവിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് മാതാപിതാക്കള‍ുടെ ആരോപണം. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രുദ്രയുടെ അചഛന് സുരേഷ് ബാബുവും അമ്മ രമ്യയും സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹം തുടങ്ങിയത്.
ആത്മഹത്യ ഭീഷണി വരെയെത്തിട്ടും മുഖ്യമന്ത്രി ഇടപെടാത്തിന്റ നിരാശയിലാണ് ഈ കുടുംബം. അറുപത് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടി എടുക്കാത്തത് മനുഷ്യരഹിതമായ സമീപനമെന്ന് സമരപന്തലില്‍ എത്തിയ കെപിസിസി പ്രസി‍ഡന്റ് വി എം സുധീരന്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് രുദ്രയുടെ കുടുംബം.