ഫൈറ്റർ ജെറ്റുകളുടെ ലാൻഡിങ്ങോടെ ആഗ്ര-ലക്നൗ എക്സ്പ്രസ് ഉദ്ഘാടനം

04:11 PM 21/11/2016
download
ലഖ്നോ: ഇന്ത്യയിലെ ഏറ്റവും അതിവേഗപാതയുടെ ഉദ്ഘാടനം നടത്താൻ ഉത്തർപ്രദേശ് സർക്കാർ തെരഞ്ഞെടുത്തത് ഇന്ത്യൻ എയർ ഫോഴ്സിൻെറ ആറ് ഫൈറ്റർ ജെറ്റുകളെ ലാൻഡ് ചെയ്യിച്ചിട്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവ്, പിതാവും സമാജ്വാദി പാർട്ടി നേതാവുായ മുലായം സിങ് യാദവ് എന്നിവരും ഉദ്ഘാടനത്തിനായി ആഗ്ര-ലക്നൗ എക്സ്പ്രസ് കടന്നുപോകുന്ന ഉന്നാവയിലെത്തിയിരുന്നു. ലക്നൗയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ഉന്നാവ.

സുഖോയ്, മിറാഷ് 2000 ജെറ്റ് എന്നി വിമാനങ്ങളാണ് റോഡിൽ പറക്കാനെത്തിയത്. ലാൻഡ് ചെയ്യേണ്ട റോഡിൽ ഒരു തെരുവുനായ വന്നത് കാരണം സുഖോയ് വിമാനത്തിന് അതിൻെറ ആദ്യശ്രമം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് അധികൃതരെത്തി നായയെ ഒാടിച്ച ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. 305 കിലോമീറ്റർ അതിവേഗപാത 23 മാസം കൊണ്ട് റെക്കോഡ് വേഗത്തിലാണ് പണി പൂർത്തിയാക്കിയത്. പുതിയ പാതയിലൂടെ ഉത്തർപ്രദേശിൽ നിന്നും ഡൽഹിയിലേക്ക് ഇനി അഞ്ച് മണിക്കൂർ കൊണ്ട് എത്തിച്ചേരാം. ഒമ്പത് മണിക്കൂറാണ് സാധാരണയെടുക്കാറുള്ള സമയം.