ഫോമ ഷിക്കാഗോ റീജണല്‍ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 27ന്

10:55 am 22/11/2106

– വിനോദ് കൊണ്ടൂര്‍ ഡേവിഡ്
Newsimg1_55463756
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജയണന്റെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 27ന് വൈകുന്നേരം 6.30ന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളില്‍ വെച്ച് നടത്തുന്ന(7800 LYONS ST, Morton grove IL 60053).

ഷിക്കാഗോയിലെ സാമൂഹിക, സാംസ്കാരിക സാമുദായിക രംഗത്തുള്ള പ്രമുഖരുടൊപ്പം ഫോമയുടെ വിവിധ നേതാക്കളും പങ്കെടുക്കുന്നതാണ്. ഫോമ ഷിക്കാഗോ റീജിയണന്റെ നേതൃത്വത്തില്‍ ഇല്ലിനോയി പബ്ലിക് എയ്്ഡ് ഓഫീസുകളില്‍ മലയാള ഭാഷ അംഗീകൃതമാക്കാന്‍ നടത്തുന്ന ഒപ്പു ശേഖരണത്തിന്റെയും ഉദ്ഘാടനവും തദവസരത്തില്‍ നടക്കും.

201618 കാലഘട്ടത്തിലേക്കുള്ള കര്‍മ്മപരിപാടികളെക്കുറിച്ചും 2018 ല്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ന്റെ വിജയത്തിനുവേണ്ടി ഉള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നതായിരിക്കും. ഈ യോഗത്തിലേക്ക് എല്ലാ സംഘടനാ ഭാരവാഹികളെയും മലയാളി സുഹൃത്തുക്കളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി ഫിലിപ്പ് ഇടാട്ട്(224 565 8268), സാല്‍ബി പോള്‍ ചേന്നോന്ന്(847 800 3570), ജോണ്‍ പാട്ടപ്പതി(847 312 7151), സിനു പാലക്കാത്തടം(847 529 4607), ആഷ്‌ലി ജോര്‍ജ്(847 693 1882).