ട്രാഫിള്‍ ടിക്കറ്റ് എഴുതുന്നതിനിടെ വെടിയേറ്റ് ഓഫീസര്‍ കൊല്ലപ്പെട്ടു

10:56 am 22/11/2016

– പി. പി. ചെറിയാന്‍
Newsimg1_19184181
സാന്‍ അറ്റോര്‍ണിയൊ: നിയമ ലംഘനംനടത്തിയ െ്രെഡവര്‍ക്ക് ട്രാഫിള്‍ ടിക്കറ്റ് എഴുതുന്നതിനിടെ, സ്ക്യാഡ് കാറിനു സമീപം എത്തിയ മറ്റൊരാള്‍ ഓഫീസറുടെ തലക്ക് നേരെ രണ്ടു തവണ വെടിയുതിര്‍ത്തിയതിനെ തുടര്‍ന്ന് ബെഞ്ചമിന്‍ മാര്‍കോണി (50) കൊല്ലപ്പെട്ടു.

ഇന്ന് ഞായറാഴ്ച രാവിലെ സാന്‍ അറ്റോര്‍ണി.ാെ പോലീസ് ഹെഡ് ക്വാട്ടേഴ്‌സിന് സമീപമായിരുന്ന സംഭവം. തടഞ്ഞു നിര്‍ത്തിയ വാഹനത്തിന്റെ െ്രെഡവറുമായി വെടിവെച്ച പ്രതിക്ക് ബന്ധമുണ്ടോ എന്ന വ്യക്തമല്ലെന്ന സംഭവം വിശദീകരിച്ച പോലീസ് ചീഫ് വില്ല്യം പറഞ്ഞു.

വെടിവെച്ചതിനു ശേഷം പ്രതി രക്ഷപ്പെട്ടു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിച്ചുണ്ട്. വെടിവെച്ച് ആളുടേതെന്ന് കരുതപ്പെടുന്ന വീഡിയോ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. വിവരം നല്‍കുന്നവര്‍ക്ക് 10000 ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ (210 224 7867).

20 വര്‍ഷം സര്‍വ്വീസുള്ള ബെഞ്ചമിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബറ്റ് അനുശോചിച്ചു. നിയമപാലകര്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങള്‍ അപലപനീയമാണെന്ന് ഗ്രേഗ് ചൂണ്ടിക്കാട്ടി.

ഔദ്യോഗിക കൃതി നിര്‍വ്വഹണത്തിനിടയില്‍ കൊല്ലപ്പെടുന്ന പതിനഞ്ചാമത്തെഓഫീസറാണ് ബെഞ്ചമിന്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തേക്കാള്‍ അധികം. ബെഞ്ചമിന്റെ മരണത്തില്‍ സാന്‍ അറ്റോര്‍ണിയൊ മേയറും അനുശോചനം രേഖപ്പെടുത്തി.