സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച പണിമുടക്കും

07.46 AM 06-07-2016
9ipo5dk9T
സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും വ്യാഴാഴ്ച പണിമുടക്കും. ആലപ്പുഴ അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കു നേരെയുണ്്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കെജിഎംഒ-ഐഎംഎ സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
രോഗിയുടെ ആള്‍ക്കാര്‍ ഡോക്ടറെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയെ സമരം ബാധിച്ചില്ല.