സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

09:37 am 4/10/2016

images (3)
കൊച്ചി: ഒക്ടോബർ മാസത്തിന്‍റെ ആരംഭത്തിൽ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 കുറഞ്ഞ് 23,120 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,890 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ 30 വെള്ളിയാഴ്ച 23,280 രൂപയായിരുന്നു പവൻ വില.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2.47 ഡോളർ കൂടി 1,315.77 ഡോളറിലെത്തി.