സംസ്‌ഥാനത്ത് മരാസ്മസ് രോഗം സ്‌ഥിരീകരിച്ചു

01.53 PM 07/11/2016
download
തിരുവനന്തപുരം: സംസ്‌ഥാനത്ത് മരാസ്മസ് രോഗം സ്‌ഥിരീകരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഉണ്ടാകുന്ന രോഗമാണ് മരാസ്മസ്. തിരുവനന്തപുരത്തെ അമ്പൂരി കൊമ്പൈ ഊരിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്കാണ് മരാസ്മസ് സ്‌ഥിരീകരിച്ചത്.

രണ്ടു മാസം മുൻപ് രോഗം സ്‌ഥിരീകരിച്ചിരുന്നുവെന്നും എന്നാൽ കുട്ടികൾക്ക് വേണ്ട ചികിത്സയോ സൗകര്യങ്ങളോ ഒരുക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് വിവരം.