സക്കീര്‍ നായിക്കിന്റെ പീസ് മൊബൈലും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു

01.18 AM 15-07-2016
maxresdefault
ഇസ്‌ലാം മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പീസ് ടിവി നിരോധിച്ചതിന്റെ പിന്നാലെ പീസ് മൊബൈലും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. സക്കീര്‍ നായിക്കുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രചരണ പ്രവര്‍ത്തനങ്ങളും നിരോധിച്ചതായി ടെലികോം റെഗുലേറ്റര്‍ ചെയര്‍മാന്‍ ഷാജഹാന്‍ മുഹമ്മൂദ് പറഞ്ഞു. ധാക്ക ഭീകരാക്രമണത്തിനു നായിക്കിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന് ആരോപിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നിരോധനം. മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണു പീസ് ടിവി.

നായിക്കിന്റെ ഇസ്‌ലാമിക് മൊബൈലില്‍ പീസ് ടിവി പ്രഭാഷണങ്ങള്‍ ലഭ്യമായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും ഉറുദുവിലുമാണ് പ്രഭാഷണങ്ങള്‍ ലഭ്യമായിരുന്നത്. പ്രാര്‍ഥനാ സമയങ്ങള്‍ ഉള്‍പ്പെടെ ഇസ്‌ലാമിക് വാള്‍പേപ്പറുകളും മൊബൈലില്‍ ഉണ്ടായിരുന്നു. ബെക്‌സിംകോ എന്ന കമ്പനിയായിരുന്നു ബംഗ്ലാദേശില്‍ മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തിരുന്നത്. മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണു പീസ് ടിവി.