സച്ചിന്‍ കാല്‍മുട്ട് ശസ്ത്രക്രിയക്കു വിധേയനായി

09.34 AM 07-07-2016
download (3)
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കാല്‍മുട്ട് ശസ്ത്രക്രിയക്കു വിധേയനായി. ബുധനാഴ്ച ലണ്ടനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ഇടത് കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സച്ചിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ശസ്ത്രക്രിയ നടത്തിയ കാലിന്റെ ചിത്രം സഹിതം പോസ്റ്റ് ഇട്ടു. വേഗം സുഖപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും സച്ചിന്‍ എഫ്ബി കുറിപ്പില്‍ പറയുന്നു. ക്രിക്കറ്റില്‍നിന്നും വിരമിച്ചതിനു ശേഷവും തന്നെ ചില പരുക്കുകള്‍ അലട്ടുകയാണെന്നും വേഗം സുഖപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന്‍ പറഞ്ഞു.