സന്തോഷ് ജോര്‍ജ് ഒന്റാരിയോയില്‍ വാഹനാപകടത്തില്‍ മരിച്ചു

7:06 am 29/5/2017


ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിലെ ഗള്‍ഫ് നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് സന്തോഷ് ജോര്‍ജ് നിര്യാതനായി. പത്തു വര്‍ഷത്തോളം കാനഡയില്‍ ജോലി ചെയ്തശേഷം നാട്ടിലെത്തിയശേഷം വീണ്ടും കാനഡില്‍ മടങ്ങിയെത്തി. ഭാര്യ:ഡിന്‍സി, മക്കള്‍: എഡ്വിന്‍, ബെന്‍, ജിം, പോള്‍

പോളക്കുളം റിട്ടയേഡ് അധ്യാപകന്‍ ജോര്‍ജ് മാത്യു ലില്ലിക്കുട്ടി ദമ്പതികളുടെ മകനാണ് സന്തോഷ്. ഷിക്കാഗോയിലെ ഇംപീരിയല്‍ ട്രാവല്‍സിലുള്ള ഷിബു അഗസ്റ്റിന്റെ പിതൃസഹോദര പുത്രനാണ് സന്തോഷ്. സംസ്കാരം പിന്നീടു നാട്ടില്‍.