സന്നദ്ധ സുവിശേഷസംഘം ഭദ്രാസന സമ്മേളനം ജൂലൈ 21 മുതല്‍ ഫിലാഡല്‍ഫിയയില്‍

01:47pm 10/7/2016

– ബെന്നി പരിമണം
Newsimg1_65777566
ഫിലാഡല്‍ഫിയ: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷ സംഘത്തിന്റെ പതിമൂന്നാമത് ഭദ്രാസന സമ്മേളനം ജൂലൈ 21 മുതല്‍ 24 വരെ ഫിലാഡല്‍ഫിയയില്‍ വച്ചു നടക്കും. “Arise and Go: The Call and Commission’ എന്ന ചിന്താവിഷയം ആസ്പദമാക്കി നടത്തുന്ന സമ്മേളനത്തിന് ഫിലാഡല്‍ഫിയ മാര്‍ത്തോമാ ദേവാലയം ആതിഥേയത്വമരുളും.

ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, അഭി. ഡോ. തോമസ് മാര്‍ തീത്തൂസ് എപ്പിസ്‌കോപ്പ, റവ. ഏബ്രഹാം സ്കറിയ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

ആത്മീകദര്‍ശനങ്ങളുടെ വേദിയാകുന്ന സമ്മേളനത്തില്‍ അനുഗ്രഹീതമായ പ്രഭാഷണങ്ങള്‍, ആഴമേറിയ ബൈബിള്‍ പഠനങ്ങള്‍, ആത്മീകചൈതന്യം ചൊരിയുന്ന ആരാധന, ഗാനശുശ്രൂഷ, ടാലന്റ് നൈറ്റ്, ഗ്രൂപ്പ് ചര്‍ച്ചകള്‍, സമര്‍പ്പണശുശ്രൂഷ തുടങ്ങി അനുഗ്രഹീതമായ പരിപാടികള്‍ സമ്മേളനത്തിന്റെ പ്രത്യേകതകളാണ്. സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കോണ്‍ഫറന്‍സിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇടവക വികാരി റവ. റജി തോമസ് സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. സന്നദ്ധ സുവിശേഷ സംഘത്തിന്റെ ഭദ്രാസന സമ്മേളനം അനുഗ്രഹീതമാക്കുവാന്‍ ഏവരുടേയും പ്രാര്‍ത്ഥനപൂര്‍വ്വമായ സഹകരണം പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. റജി തോമസ് (കോണ്‍ഫറന്‍സ് കമ്മിറ്റി പ്രസിഡന്റ്) 215 510 1601, സുമാ ചാക്കോ (ജനറല്‍ കണ്‍വീനര്‍) 215 268 2963). ഭദ്രാസന കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണി­ത്.