സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുൻപെ വീണ്ടും ബോംബേറ്.

07:25 am 6/11/2016
images

കണ്ണൂര്‍: കണ്ണൂരിൽ സംഘർഷങ്ങളവസാനിപ്പിക്കാൻ മന്ത്രിമാർ പങ്കെടുത്ത് നടത്തിയ സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുൻപെ വീണ്ടും ബോംബേറ്. പാനൂർ കുന്നോത്ത് പറമ്പിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ ബോംബേറിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ലയിൽ ഇനി അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്താനായിരുന്നു ഇന്ന് മന്ത്രിമാർ പങ്കെടുത്ത സർവകക്ഷി സമാധാനയോഗത്തിലെ തീരുമാനം.
പാനൂർ കുന്നോത്ത് പറമ്പിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച കൊടിമരം തകർത്തതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ഷൈജു, അമൽ എന്നീ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ബോംബ് ചീളുകൾ തറഞ്ഞ് കയറി പരിക്കേറ്റു.ബിജെപി ആണ് സംഭവത്തിന് പിറകിലെന്ന് സിപിഎം ആരോപിച്ചു. കണ്ണൂരിൽ ഇനി സംഘർഷത്തിന് തുടക്കമിടുന്നവരെ ഒറ്റപ്പെടുത്താൻ മന്ത്രിമാരായ എ.കെ ബാലനും കടന്നപ്പള്ളി രാമചന്ദ്രനും പങ്കെടുത്ത്,പാർട്ടികൾ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്ത് പ്രഖ്യാപിച്ചത്.
ഇതോടൊപ്പം സംഘർഷമുണ്ടായാൽ ഉടനെ സംയുക്തമായി സ്ഥലം സന്ദർശിക്കുക, ശാന്തിയാത്ര നടത്തുക, സർവ്വകക്ഷി സമാധാനയോഗം ചേരുക എന്നീ തീരുമാനങ്ങളിൽ പ്രായോഗിക തലത്തിൽ പാർട്ടികളുടെ നിലപാട് പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കണ്ടറിയേണ്ടതുണ്ട്. അതേസമയം, ജില്ലയിൽ പോലീസ് എടുക്കുന്ന എല്ലാ നടപടികളോടും പ്രതികരിക്കാനാവില്ലെന്ന് സിപിഎം ഇന്ന് യോഗത്തിലുയർത്തിയ എതിർപ്പിന്, ഉദ്യോഗസ്ഥരുടെ സ്വാതന്ത്യം അംഗീകരിച്ച് മന്ത്രി എ.കെ ബാലൻ നൽകിയ മറുപടി സമാധാന ശ്രമങ്ങളിൽ സർക്കാർ നിലപാടിന്റെ വ്യക്തമായ സൂചനയായി.
ഏതായാലും സമാധാന യോഗങ്ങളിലെ തീരുമാന പ്രകാരം നാളെത്തന്നെ ബോംബേറുണ്ടായ കീഴോത്ത് സർവ്വകക്ഷി യോഗം നടക്കേണ്ടതുണ്ട്. വാക്പോര് മാറ്റിവെച്ച് ഇതിന് പാർട്ടികൾ ഒരുമിച്ചിറങ്ങുമോയെന്നതും സമാധാന ശ്രമങ്ങളിൽ സഹകരിക്കുമോയെ