ഷർബത്​ഗുലയെ നാടുകടത്തില്ലെന്ന്​ പാകിസ്​താൻ സർക്കാർ.

09:15 am 6/11/2016
download

ഇസ്​ലാമാബാദ്​: അഫ്​ഗാൻ ​െമാണാലിസ ഷർബത്​ഗുലയെ നാടുകടത്തില്ലെന്ന്​ പാകിസ്​താൻ സർക്കാർ. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചതിന് അറസ്റ്റിലായ ഷര്‍ബത് ഗുലയെ പാകിസ്താനില്‍നിന്ന് നാടുകടത്താന്‍ പെഷാവര്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

മാനുഷിക പരിഗണന നൽകിയാണ്​ തീരുമാനമെന്ന്​ അധികൃതർ അറിയിച്ചു. ഷർബത്​ ഗുലയെ നാടുകടത്തരുതെന്ന്​ തെഹ്​രീക്​–ഇ–ഇൻസാഫ്​ ചെയർമാൻ ഇമ്രാൻഖാനും ആവശ്യ​െപ്പട്ടിരുന്നു.

ഒക്ടോബര്‍ 26നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ അനധികൃതമായി പാകിസ്താനില്‍ കഴിഞ്ഞതിന് ഷര്‍ബത് ഗുലയെ പെഷാവറിലെ വീട്ടില്‍നിന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിവ് ഏജന്‍സി അറസ്റ്റ് ചെയ്തത്. ഷര്‍ബത് ഗുല കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.

വിധവയായ ഷര്‍ബത് ഗുല രോഗബാധിതയാണെന്നും കുടുംബത്തിന്‍െറ അത്താണിയാണെന്നും ഗുലയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. റിമാന്‍ഡ് കാലാവധി ബുധനാഴ്​ച പൂര്‍ത്തിയാവും.