സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്‍പതു മാസത്തെ പ്രസവാവധി

09.47 PM 01-09-2016
mother-and-baby-drawing-i12
തെരഞ്ഞെടുപ്പു കാലത്ത് വോട്ടര്‍മാര്‍ക്ക് നല്‍കിയ മോഹന വാഗ്ദാനങ്ങള്‍ എങ്ങനെ നിറവേറ്റുമെന്ന് വ്യക്തമാക്കാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ് അയച്ചതിനു പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്‍പതു മാസത്തെ പ്രസവാവധി നല്‍കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പുകാലത്ത് ജയലളിത മുന്നോട്ട് വച്ച വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.

2011ല്‍ തന്റെ സര്‍ക്കാരിന്റെ കാലത്താണ് പ്രസവാവധി 90 ദിവസത്തില്‍ നിന്ന് ആറു മാസമായി ഉയര്‍ത്തിയതെന്നും, ഇപ്പോള്‍ വീണ്ടും അത് തന്റെ സര്‍ക്കാര്‍ ഒന്‍പതുമാസമായി വര്‍ധിപ്പിക്കുയാണെന്നും ജയലളിത നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിനും മറ്റുമായി കോടിക്കണക്കിനു രൂപ വകയിരുത്തിയതായും ജയലളിത സഭയില്‍ വ്യക്തമാക്കി.