സര്‍ക്കാറിന്റെ നൂറാം ദിനവും ഓണാഘോഷവും ഒരുമിച്ച് ഇന്ന് ദില്ലിയില്‍

07.42 AM 03-09-2016
pinarayi-vijayan759
ഓണവും സര്‍ക്കാരിന്റെ 100ാം ദിനവും ഒരുമിച്ച് പിണറായി സര്‍ക്കാര്‍ ദില്ലിയില്‍ ആഘോഷിക്കും. മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും ഇന്ന് രാവിലെ 11.30ന് ഒരുമിച്ച് മാധ്യമങ്ങളെ കാണും. വൈകീട്ട് ഏഴിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആതിഥേയത്വത്തിലാണ് ഓണാഘോഷം.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, ഇ ചന്ദ്രശേഖരന്‍, എ.സി മൊയ്തീന്‍, കെ.കെ ശൈലജ, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി ജലീല്‍ എന്നിവരാണ് ദില്ലി കേരള ഹൗസില്‍ തമ്പടിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ 100 ദിവസത്തെ നേട്ടങ്ങളും പദ്ധതികളും നിരത്തി 11.30ന് വാര്‍ത്താസമ്മേളനം നടത്തും. വൈകീട്ട് ഏഴിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ക്ഷണം സ്വീകരിച്ച് രാഷ്ട്രപതി ഭവനില്‍ ഓണാഘോഷവുമുണ്ട്.
നൃത്ത വാദ്യ മേളങ്ങളോടൊപ്പമുള്ള ആഘോഷ പരിപാടിക്ക് കൈരളി എന്നാണ് പേര്. 450പേര്‍ക്ക് ക്ഷണമുണ്ട്. ആദ്യമായാണ് സംസ്ഥാനസര്‍ക്കാര്‍ രാഷ്ട്രപതി ഭവനില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഗീതോപദേശം കഥയെ ആസ്പദമാക്കി കേരള കലാമണ്ഡലത്തിന്റെ കഥകളിയുമുണ്ടാകും.സാസ്‌കാരിക പരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സദസിനോട് സംസാരിക്കും.