സര്‍ജിക്കല്‍ സ്‌ട്രൈയ്ക്ക് എന്ന ഇന്ത്യയുടെ അവകാശം വാദം അംഗീകരിക്കുന്നില്ലെന്ന് യുഎസ് –

പി. പി. ചെറിയാന്‍
Newsimg1_64709284
വാഷിങ്ടണ്‍ : ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്‍ ഭീ­കര ക്യാമ്പുകള്‍ തകര്‍ക്കുകയും 38 ഭീകരെ വധിക്കുകയും ചെയ്തതായി ഇന്ത്യന്‍ സൈന്യം നടത്തിയ അവകാശവാദം അംഗീകരിക്കുന്നില്ലെന്ന് യുഎസ് വ്യക്തമാക്കി.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് സ്‌പോക്ക്‌സ് പേഴ്‌സണ്‍ ജോണ്‍ കാര്‍ബിയാണ് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌െ്രെടയ്ക്ക് എന്ന അവകാശവാദം അംഗീകരിക്കാതെ തളളി കളയുന്നതായി പ്രസ്താവനയിറക്കിയത്.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം വളര്‍ത്തുന്നതിനെതിരെ യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ജോണ്‍ കെറി ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുന്നതായും സ്‌പോക്ക് പേഴ്‌സണ്‍ ജോണ്‍ കാര്‍ബി വാഷിംഗ്ടണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരുരാജ്യങ്ങളുടേയും നീക്കങ്ങള്‍ അമേരിക്ക സസൂഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും കാര്‍ബി പറഞ്ഞു. പാക്കിസ്ഥാന്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌െ്രെടയ്ക്ക് എന്ന അവകാശവാദം നിഷേധിച്ചതിനു പുറകെ അമേരിക്കയും ഇതേ നിലപാട് ആവര്‍ത്തിച്ചത് അമേരിക്കയുടെ പാക്കിസ്ഥാന്‍ അനുകൂല സമീപനം വ്യക്തമാക്കുന്നതാണ്.

ഇന്ത്യാ, പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തി എന്ന മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല എന്നാണ് അമേരിക്ക ചൂണ്ടികാണിക്കുന്നത്.