12:47 pm 22/1/2017
മസ്കത്ത്: സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് ,നജീബ് എന്നിവരാണ് മരിച്ചത് . ഇരുവരും വിസിറ്റിംങ് വിസയിലാണ് സലാലയിലത്തെിയത്.ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തെട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയില്‍ കണ്ടത്.
പൊലീസ് സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു. സലാലയിലുള്ള മൂവാറ്റുപുഴ സ്വദേശിയായ മലയാളിയുമായി ചേര്‍ന്ന് തുംറൈത്തില്‍ ക്രഷര്‍ യൂനിറ്റ് തുടങ്ങുന്നതിനാണ് ഇരുവരും ഇവിടെ എത്തിയത്. ഒരു വര്‍ഷത്തിലധികമായി വിസിറ്റിങ് വിസയിലാണ് ഇവര്‍ സലാലയില്‍ കഴിയുന്നത്.