സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേട്; 14 പേർ അറസ്റ്റിൽ

01.17 PM 11/11/2016
graft_1111
കണ്ണൂർ: വളപട്ടണം സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് 14 ജീവനക്കാർ അറസ്റ്റിൽ. തിരിമറിയെ തുടർന്ന് പത്തുകോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നു കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരുമടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. പോലീസ് കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.