ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജാപ്പനീസ് വ്യവസായ നേതാക്കളോട് മോദി

01.18 PM 11/11/2016
modi-at-japan
ടോക്കിയോ: ത്രിദിന സന്ദർശനത്തിനായി ജപ്പാനിൽ ഇന്നലെ വൈകുന്നേരം എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജാപ്പനീസ് വ്യവസായ പ്രമുഖരോട് മോദി ആവശ്യപ്പെട്ടു. മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഇന്നു കൂടിക്കാഴ്ച നടക്കും.

രണ്ടു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് മോദി ജപ്പൻ സന്ദർശിക്കുന്നത്. ആണവ വ്യാപാര കരാർ ഉൾപ്പെടെ തന്ത്രപ്രധാനമായ നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓപ്പൺ ഇക്കണോമിയായി ഇന്ത്യയെ വളർത്തുകയാണ് ലക്ഷ്യമെന്ന് വ്യവസായ നേതാക്കളെ അഭിസംബോധന ചെയ്യവെ മോദി വ്യക്‌തമാക്കി. മേഡ് ഇൻ ഇന്ത്യ ആൻഡ് മേഡ് ബൈ ജപ്പാൻ സജീവമാകണം. ലോകത്തിലെ നാലാമത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ രാജ്യം ജപ്പാൻ ആണ്. 2015ൽ ഏറ്റവും വേഗത്തിൽ വളർന്ന വ്യവസായ മേഖല ഇന്ത്യയിലേതാണെന്നും മോദി പറഞ്ഞു.