പൂജാരയ്ക്കും വിജയ്ക്കും അർധ സെഞ്ചുറി

01.20 PM 11/11/2016
cheteshwar-pujara
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം തുടക്കത്തിൽതന്നെ ഗൗതം ഗംഭീറിനെ നഷ്‌ടപ്പെട്ടെങ്കിലും ഇന്ത്യ തിരിച്ചുവരവിന്റെ പാതയിൽ. അർധ സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെയും മുരളി വിജയുടെയും തോളിലേറി ഇന്ത്യ പൊരുതുന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 162 റൺസ് എടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 537 റൺസ് നേടിയിരുന്നു.

29 റൺസ് നേടിയ ഗംഭീറിന്റെ പുറത്താകലിനുശേഷം ക്രീസിലെത്തിയ പൂജാര ശക്‌തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 86 പന്തിൽനിന്ന് 62 റൺസുമായി പുറത്താകാതെനിൽക്കുന്ന പൂജാരയുടെ ബാറ്റിൽനിന്ന് ഇതിനോടകം 12 ബൗണ്ടറി പിറന്നു. 142 പന്തിൽനിന്ന് 57 റൺസുമായി വിജയും ക്രീസിലുണ്ട്.