സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് പണം നൽകണമെന്ന് സുപ്രിംകോടതി.

04:56 pm 16/12/2016
images (5)
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകൾക്ക് നൽകുന്ന അതേ അനുപാതം സഹകരണ ബാങ്കുകളോടും വേണം. സഹകരണ ബാങ്കുകളുടേത് ഗുരുതര വിഷയമാണ്.എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.

നോട്ട്നിരോധത്തെ ചോദ്യം ചെയ്ത് രാജ്യത്തെ വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹരജികളിലും വാദം കേൾക്കാൻ സുപ്രിംകോടതി പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ആഴ്ചയിൽ 24,000 രൂപ ഇടപാടുകാർക്ക് നൽകുമെന്ന വാഗ്ദാനം പാലിക്കാൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. അവശ്യസേവനങ്ങൾക്ക് പഴയ 500,1000 ഉപയോഗിക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.