സാംസ്കാരികോത്സവത്തിന് തിരി തെളിഞ്ഞു; സൂഖ് ഉക്കാദ് തുറന്നു

10:26 am 12/08/2016

Untitled-1_136
ത്വാഇഫ്: വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ പത്താമത് സൂഖ് ഉക്കാദ് മേളക്ക് ഉജ്ജ്വല തുടക്കം. മക്ക മേഖല ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ത്വാഇഫിലെ അര്‍ഫാഅ്ലെ സൂഖ് ഉക്കാദ് ആസ്ഥാനത്തത്തെിയ അദ്ദേഹം വിവിധ പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിച്ചശേഷമാണ് മേള ഉദ്ഘാടനം ചെയ്തത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനുവേണ്ടി ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നും മേളയിലുള്ളവര്‍ക്കും പങ്കെടുക്കാന്‍ പോകുന്നവര്‍ക്കും രാജാവ് അഭിവാദ്യങ്ങള്‍ നേര്‍ന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ അപ്രത്യക്ഷമായിരുന്ന ഉക്കാദ് ഇപ്പോഴിതാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നേരത്തെ ഇവിടെ ഏകാന്തതായിരുന്നു. ഇപ്പോള്‍ ആശ്ചര്യമാണ് അനുഭവപ്പെടുന്നത്.

ഫൈസല്‍ രാജാവാണ് അപ്രത്യക്ഷമായ സൂഖ് ഉക്കാദിന്‍െറ സ്ഥലം കണ്ടത്തെുകയും നിര്‍ണയിക്കുകയും ചെയ്തത്. പിന്നീട് അബ്ദുല്ല രാജാവിന്‍െറ കാലത്ത് ഉക്കാദിന്‍െറ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചു. ഇപ്പോഴിതാ സല്‍മാന്‍ രാജാവിന്‍െറ ഭരണനേതൃത്വത്തില്‍ സൂഖ് ഉക്കാദ് ആളുകളില്‍ അമ്പരപ്പും ആശ്ചര്യമുണ്ടാക്കുംവിധം അണിഞ്ഞൊരുങ്ങിയിരിക്കുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഉക്കാദ് കവിയായി തെരഞ്ഞെടുത്ത ജോര്‍ഡാനിലെ മുഹമ്മദ് മഹ്മൂദ് അല്‍ അസാമിനെ ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് അദ്ദേഹം സമ്മാനം വിതരണം ചെയ്തു. വിഷന്‍ 2030 നെക്കുറിച്ച ഫിലിം പ്രദര്‍ശനവും വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. അറബ് ലോകത്തെ അറിയപ്പെട്ട ഗായകനായ മുഹമ്മദ് അബ്ദുവിന്‍െറ ഗാനത്തോടെ ഉദ്ഘാടന ചടങ്ങ് സമാപിച്ചത്.