സാങ്കേതിക തകരാറിനെ തുടർന്ന് വാഷിംഗ് മെഷീൻ പോലെ വിമാനം കുലുങ്ങി വിറച്ചു.

08:12 am26/6/2017


പെർത്ത്: സാങ്കേതിക തകരാറിനെ തുടർന്ന് വാഷിംഗ് മെഷീൻ പോലെ വിമാനം കുലുങ്ങി വിറച്ചു. ഓസ്ട്രേലിയയിലെ പെർത്തിൽനിന്നും ക്വലാലംപൂരിലേക്കു പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് യാത്ര തുടങ്ങി 90 മിനിറ്റിനു ശേഷം കുലുങ്ങി വിറച്ചത്. പിന്നീട് വിമാനം തിരിച്ചിറക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. 359 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം വാഷിംഗ് മെഷീൻ പോലെ കുലുങ്ങിയെന്ന് യാത്രക്കാർ പറഞ്ഞു. ഇവരിൽ പലരും ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ എയർ ഏഷ്യ അന്വേഷണം ആരംഭിച്ചു.