സാലി ശാമുവേലിന് നഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ്

09:26 am 3/11/2016

ജീമോന്‍ റാന്നി
Newsimg1_30956521
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയായ നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക(നൈനാചഅകചഅ) യുടെ ഈ വര്‍ഷത്തെ നഴ്‌സസ് എക്‌സലന്‍സ് അവാര്‍ഡിന് സാലി ശാമുവേല്‍(ഹൂസ്റ്റണ്‍) തെരഞ്ഞെടുക്കപ്പെട്ടു.

ക്ലിനിക്കല്‍ പ്രാക്ടീസ് കാറ്റഗറി വിഭാഗത്തിലാണ് സാലിയ്ക്ക് അവാര്‍ഡ് ലഭിച്ചത്. ഒക്ടോബര്‍ 20,21 തീയതികളില്‍ ഷിക്കാഗോയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
നൈനയുടെ പ്രമുഖ ചാപ്റ്ററുകളിലൊന്നായ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രസിഡന്റായി നാലുവര്‍ഷക്കാലം കരുത്തുറ്റ നേതൃത്വം നല്‍കിയ സാലി ശാമുവേല്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തും ജീവകാരുണ്യ രംഗത്തും സജീവ സാന്നിദ്ധ്യമാണ്.

ശക്തമായ സംഘടനാ പാടവം കൊണ്ട് ശ്രദ്ധേയയായ സാലി ശാമുവേല്‍ ഇന്ത്യന്‍ നഴ്‌സമുമാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സജീവമായ ഇടപെട്ടുകൊണ്ട് നൈനയുടെ വളര്‍ച്ചയ്ക്ക് തനതായ സംഭാവനകള്‍ നല്‍കിവരുന്നു.

വി.എ.ഹോസ്പിറ്റല്‍ ന്യൂറോളജി പാഡ്രെക്ക്(ജമറൃലരര) ഔട്ട് പേഷ്യന്റ് ക്ലിനിക്കില്‍ നഴ്‌സ് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിയ്ക്കുന്ന സാലി ശാമുവേല്‍ ഹൂസ്റ്റണിലെ പ്രമുഖ റിയല്‍ട്ടറും ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ട്രസ്റ്റിയുമായ ജോയ് എന്‍. ശാമുവേലിന്റെ പത്‌നിയാണ്.