സിക്ക വൈറസ് പ്രതിരോധ മരുന്ന് തളിച്ചതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് തേനീച്ചകള്‍ ചത്തു

09.53 AM 05-09-2016
bee_0409
സൗത്ത് കരോളിന: സിക്ക വൈറസ് പ്രതിരോധ മരുന്ന് തളിച്ചതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് തേനീച്ചകള്‍ ചത്തു. യുഎസിലെ സൗത്ത് രോളിനയിലാണ് സംഭവം. 46 തേനീച്ചക്കൂടുകളിലായി 30 ലക്ഷത്തിലധികം േതനീച്ചകളാണ് ചത്തത്. മുന്‍കൂര്‍ അറിയിപ്പില്ലാതെ സിക്ക വൈറസ് ്രപതിരോധമരുന്നായ നാലെഡ് തളിച്ചതാണ് തേനീച്ചകള്‍ ചാകാന്‍ കാരണമായത്.
നാലെഡ് മരുന്നുപ്രയോഗത്തിനെതിരേ തേനീച്ച സംരക്ഷണപ്രവര്‍ത്തകര്‍ പ്രതിഷേധവും ട്വിറ്ററില്‍ ഹാഷ്ടാഗ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്‌.