‘സിനിമ പ്രതിഭ’ സിലിക്കോണ്‍ വാലിയില്‍ വീണ്ടുമൊരു ഹ്രസ്വ ചിത്ര സായാഹ്നം

1:50pm 5/3/2016

ജോയിച്ചന്‍ പുതുക്കുളം
cinimemaNIRAM_pic2

കാലിഫോര്‍ണിയ, ബേ ഏരിയയില്‍ കഴിഞ്ഞ വര്ഷം ”ജോണ്‍” എന്ന മലയാള ഹ്രസ്വ ചിത്രം
ബിഗ് സ്‌ക്രീനില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച് ആദ്യമായി ‘ഹ്രസ്വ ചിത്രം ബിഗ് സ്‌ക്രീനില്‍’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ടീം സിനിമ പ്രേമികള്‍ക്കായി ഒരുക്കുന്നു ‘സിനിമ പ്രതിഭ’ ഒരു ഹ്രസ്വ ചിത്രമേള!

മാര്‍ച്ച് 5നു സാന്‍ഹോസെയിലെ ടൗണ്‍ 3 തിയേറ്ററില്‍ വച്ച് നടക്കുന്ന ഈ ഷോര്‍ട്ട് ഫിലിം സായാഹ്നത്തില്‍ ബേ ഏരിയയിലെ പ്രശസ്ത സംവിധായകരായ രാജേഷ് നരോത്തും പ്രതീഷ് അബ്രഹാമും അണിയിച്ചൊരുക്കിയ രണ്ടു ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജേഷ് നരോത് എഴുതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിം ‘മാക്‌സ്’ നിരവധി രാജ്യങ്ങളിലായി 47 ഓളം ഫിലിം ഫെസ്റ്റിവെല്‍സില്‍ പ്രദര്‍ശിപ്പിച്ചതിലൂടെ അഞ്ചോളം അവാര്‍ഡുകള്‍ ഇതിനകം കരസ്ഥമാക്കിക്കഴിഞ്ഞു. ജൂല്‍സ് ഹോവാര്‍ഡ് നിര്‍മിച്ച ഈ ചിത്രത്തില്‍ ബെറ്റിന ഡെവിന്‍, ഖ്വിന്‍ സാന്‍ഡെര്‍സ് എന്നിവര് മുഖ്യ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

പ്രതീഷ് എബ്രഹാം എഴുതി സംവിധാനം ചെയ്ത ‘ഒരു നിറം’ എന്ന മലയാളം ഷോര്‍ട്ട് ഫിലിമില്‍
പ്രശസ്ത സിനിമാ നിര്‍മ്മാതാവും കവിയും നടനും ആയ ശ്രീ തമ്പി ആന്റണി മുഖ്യ വേഷം അവതരിപ്പിക്കുന്നു. ഒരു ഫോട്ടോഗ്രാഫറുടെ കഥ പറയുന്ന ഈചിത്രത്തില്‍ ഡെന്നിസ് പാറക്കാടന്‍, അഞ്ജന ഗോപകുമാര്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഫെബ്രുവരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഈ ചിത്രം മേരിലാന്ടില്‍ നടക്കുന്ന സോള്‍ 4 റീല്‍ എന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ്.

ജോണ്‍ പുലിക്കോട്ടില്‍, ധന്യ അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണു ഈ ചിത്രം നിര്‍മ്മി ച്ചിരിക്കുന്നത്.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഈ മേള വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

Oru Niram Trailer:

Max Trailer:

ബിന്ദു ടിജി അറിയിച്ചതാണിത്.