സിറിയയിലെ യുദ്ധ കുറ്റങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട്​ അന്താരാ​ഷ്​ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന്​ ഫ്രാൻസ്​.

09:20 am 11/10/2016

download (2)

പാരിസ്​:സിറിയയിലെ യുദ്ധ കുറ്റങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട്​ അന്താരാ​ഷ്​ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന്​ ഫ്രാൻസ്​. റഷ്യൻ പിന്തുണയോടെ സിറിയയിൽ നടക്കുന്ന ആക്രമണങ്ങളിൽ നിന്ന്​ ജനങ്ങളെ രക്ഷിക്കുന്നതിന്​ ഫ്രാൻസ്​ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സിറിയയിലെ അ​ലപ്പോയിൽ സിവിലിയൻമാ​ർക്കെതിരെയും ആശുപത്രികൾക്ക്​ നേരെയും നടത്തുന്നതിൽ റഷ്യക്കെതിരെ കടുത്ത വിമർശനമാണ്​ ഉയർന്നത്​.

അലപ്പോയിൽ നടക്കുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റത്തി​െൻറ പരിധിയിൽ വരുന്നതാണെന്ന്​ നേരത്തെ ​െഎക്യരാഷ്​ട്ര സഭയും കുറ്റപ്പെടുത്തിയിരുന്നു. ഇൗ സാഹചര്യത്തിലാണ്​ അന്വേഷണം ആവ​ശ്യ​െട്ട് അന്താരാഷ്​ട്ര ക്രമിനൽ കോടതിയെ സമീപിക്കാൻ ഫ്രാൻസ്​ ഒരുങ്ങുന്നത്​.

അലപ്പോയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന്​ അന്തരാഷ്​ട്ര നിയമങ്ങൾ ഉപയോഗപ്പെടുത്തണം. റഷ്യ നടത്തുന്ന ആക്രമണങ്ങളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഫ്രാൻസ്​ വിദേശകാര്യ മന്ത്രി ജീൻ മാർക്​ അയ്​​റോൾട്ട്​ പറഞ്ഞു. ഫ്രാൻസ്​ പ്രസിഡൻ്​​ ഫ്രാൻസോ ഒാലൻറ്​ അലപ്പോയിലെ സാഹചര്യം വിലയിരുത്തുമെന്നും അയ്​​റോൾട്ട്​ കൂട്ടിച്ചേർത്തു.