07:33 pm 24/2/2017
അങ്കാറ: സിറിയൻ വിമതരുടെ നിയന്ത്രണത്തിലുള്ള സുരക്ഷ ചെക്പോസ്റ്റിൽ ഐഎസ് ഭീകരർ നടത്തിയ കാർ ബോംബ് സ്ഫോടനത്തിൽ 41 പേർ കൊല്ലപ്പെട്ടു. 35 സാധാരണക്കാരും ആറു വിമതരുമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച സിറിയയിലെ അൽബാബിലായിരുന്നു സംഭവം. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വടക്കുപടിഞ്ഞാറൻ സിറിയയിൽ ഐഎസിന്റെ ഏക ശക്തികേന്ദ്രമായിരുന്നു അൽ ബാബ്. വ്യാഴാഴ്ച അൽ ബാബിൽനിന്നും സിറിയൻ വിമതർ ഐഎസിനെ പിന്നോട്ടടിച്ചിരുന്നു.