സിറിയ​യി​ൽ യു​എ​സ് വി​മാ​നം സ​ർ​ക്കാ​ർ അ​നു​കൂ​ല സേ​ന വെ​ടി​വ​ച്ചി​ട്ടു

08:38 am 21/6/2017

ഡ​മാ​സ്ക്ക​സ്: സിറിയ​യി​ൽ യു​എ​സ് വി​മാ​നം സ​ർ​ക്കാ​ർ അ​നു​കൂ​ല സേ​ന വെ​ടി​വ​ച്ചി​ട്ടു. ഇ​റാ​ൻ നി​ർ​മി​ത ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് യു​എ​സ് ജെ​റ്റ് വീ​ഴ്ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ട​നാ​ഫി​ൽ യു​എ​സി​ന്‍റെ എ​ഫ് 15 യു​ദ്ധ​വി​മാ​ന​മാ​ണ് വെ​ടി​വ​ച്ചി​ട്ട​ത്.

ഞാ​യ​റാ​ഴ്ച സി​റി​യ​ൻ യു​ദ്ധ​വി​മാ​നം അ​മേ​രി​ക്ക വെ​ടി​വ​ച്ചു വീ​ഴ്ത്തി​യി​രു​ന്നു. അ​തേ​സ​മ​യം യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ സേ​ന ഐ​എ​സി​ന്‍റെ പ്ര​മു​ഖ​നാ​യ നേ​താ​വി​നെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ച​താ​യി അ​മേ​രി​ക്ക അ​വ​കാ​ശ​പ്പെ​ട്ടു.