സി.എസ്.ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ പരിസമാപ്തി

08:37 pm. 3/10/2016
Newsimg1_70530662
ന്യൂയോര്‍ക്ക്: സി.എം.എസ് മിഷണറി സമൂഹം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നോര്‍ത്ത് അമേരിക്കയില്‍ സംഘടിപ്പിച്ച ദ്വിശാബ്ദി ആഘോഷങ്ങള്‍ അവിസ്മരണീയമായി. ന്യൂയോര്‍ക്കിലെ സീഫോര്‍ഡ് സി.എസ്.ഐ ഇടവക ആതിഥ്യം അരുളിയ ആഘോഷങ്ങള്‍ ഉച്ചകഴിഞ്ഞ് നടത്തിയ സ്‌തോത്ര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പും സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കി. റവ. റോബിന്‍ ഐപ്പ് മാത്യു, റവ. ബിജു വി. ജോണ്‍, റവ. വര്‍ക്കി തോമസ്, റവ. ബിജോയി സ്കറിയ, റവ. നൈനാന്‍ ജേക്കബ്, റവ. ജോണ്‍ മത്തായി, റവ. സന്തോഷ് മാത്യു എന്നിവര്‍ സഹകാര്‍മികരായിരുന്നു. പൊതുസമ്മേളനത്തിനു മുമ്പായി വിശിഷ്ടാതിഥികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. ദേവാലയത്തിനു ചുറ്റുമായി നടന്ന പ്രദക്ഷിണത്തിന് ബിഷപ്പ് തോമസ് കെ. ഉമ്മന്‍, സഖറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത, ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് മാര്‍ തീത്തോസ് എല്‍ദോ, ബിഷപ്പ് അലന്‍ കെ. ഷിന്‍, ആഘോഷ കമ്മിറ്റി കണ്‍വനീനര്‍മാരായ റവ. ബിജു വി. ജോണ്‍, മാത്യു ജോഷ്വാ, വിവിധ ഇടവകകളിലെ വൈദീകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്വീകരണ ഘോഷയാത്രയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ അധ്യക്ഷനായിരുന്നു. സി.എം.എസ് മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൗരസ്ത്യസഭകളുടെ നവീകരണത്തിനും കേരളത്തിന്റെ പൊതുവായ സാമൂഹ്യജീവിതത്തിന് പുതിയൊരു മാനവും വന്നു. വിശുദ്ധ ദേവപുസ്തകം മലയാളത്തില്‍ വിവര്‍ത്തനംചെയ്ത മിഷണറിമാര്‍, അത് ഓരോ ക്രൈസ്തവ ഭവനത്തിലും ചെന്നുചേരുവാനും സത്യസുവിശേഷംകൊണ്ട് മാനുഷിക ജീവിതത്തിന് ഒരു സമൂല മാറ്റം വരുത്താനും പരിശ്രമിച്ചു. സി.എം.എസ് മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി കേരളക്കരയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷാ രംഗങ്ങളില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടായി. ദ്വിശതാബ്ദി ആഘോഷങ്ങള്‍ സി.എം.എസ് മിഷണറിമാര്‍ക്ക് ആദരവ് അര്‍പ്പിക്കുന്ന ഒരവസരം കൂടിയാണെന്ന് ആമുഖ പ്രസംഗത്തില്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ജനങ്ങളെ ഉത്‌ബോധിപ്പിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ്, സിറിയന്‍ സഭയുടെ നോര്‍ത്ത് ഈസ്റ്റ് മെത്രാപ്പോലീത്ത ബിഷപ്പ് സഖറിയാസ് മാര്‍ നിക്കളാവോസ്, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ ആര്‍ച്ച് ബിഷപ്പ് തീത്തോസ് മാര്‍ എല്‍ദോ, ക്‌നാനായ സഭയുടെ ആയൂബ് മാര്‍ സില്‍വാനോസ്, എപ്പിസ്‌കോപ്പല്‍ സഭ ന്യൂയോര്‍ക്ക് സഫ്രഗന്‍ ബിഷപ്പ് അലന്‍ കെ. ഷിന്‍, എപ്പിസ്‌കോപ്പല്‍ സഭയുടെ ബിഷപ്പ് ജോണ്‍ സി. ഇട്ടി, യു.സി.സി കോണ്‍ഫറന്‍സ് മിനിസ്റ്റര്‍ ജെഫ്രി പാമര്‍, മാര്‍ത്തോമാ സഭ ഭദ്രാസന സെക്രട്ടറി റവ ഡെന്നി ഫിലിപ്പ്, സി.എസ്.ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റവ. വര്‍ക്കി തോമസ് എന്നിവര്‍ സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ക്വയര്‍ ഫെസ്റ്റിവലില്‍ സി.എസ്.ഐ സീഫോര്‍ഡ് ഇടവക, സി.എസ്.ഐ ജൂബിലി ഇടവക, സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച്, പെന്‍സില്‍വേനിയ ഇമ്മാനുവേല്‍ സി.എസ്.ഐ ഫിലാഡല്‍ഫിയ. റ്റാപ്പന്‍ സി.എസ്.ഐ ചര്‍ച്ച് എന്നീ ഇടവകകളുടെ ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു. ദ്വിശത്ബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദ്വിശതാബ്ദി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സി.എസ്.ഐ ജൂബിലി ഇടവക ന്യൂയോര്‍ക്ക്, സി.എസ്.ഐ സീഫോര്‍ഡ് ഇടവക എന്നിവര്‍ക്കുള്ള ട്രോഫികള്‍ സമ്മേളനത്തില്‍ വച്ച് ബിഷപ്പ് തോമസ് കെ. ഉമ്മന്‍ നല്‍കുകയുണ്ടായി. ദ്വിശതാബ്ദി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ റവ. ബിജു വി. ജോണ്‍ സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. ദ്വിശതാബ്ദി ആഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ മാത്യു ജോഷ്വാ (സി.എസ്.ഐ സീഫോര്‍ഡ്) സമ്മേളനത്തില്‍ എം.സിയായി പ്രവര്‍ത്തിച്ചു. സി.എസ്.ഐ സീഫോര്‍ഡ് ഇടവക വികാരി റവ. റോബിന്‍ മാത്യു ഐപ്പ് കൃതജ്ഞത രേഖപ്പെടുത്തി, വിഭവസമൃദ്ധമായ ഡിന്നറോടുകൂടി സമ്മേളനത്തിന് തിരശീല വീണു.