സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണ; ഐസക്കിന് ധനം, സുധാകരന് പൊതുമരാമത്ത്

01:01pm 23/5/2016
images (2)

തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കാനിരിക്കേ സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായതായി സൂചന. ആഭ്യന്തരവും വിജിലന്‍സും മുഖ്യമന്ത്രി തന്നെ വഹിക്കും. വി.എസ് മന്ത്രിസഭയില്‍ ധനകാര്യം കൈകാര്യം ചെയ്തിരുന്ന ഡോ.തോമസ് ഐസക് തന്നെയായിരിക്കും ഈ സര്‍ക്കാരിലും വകുപ്പ് കൈാര്യം ചെയ്യുക. ജി.സുധാകരന്‍ (പൊതുമരാമത്ത്), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യൂതി), എ.കെ ബാലന്‍ (തദ്ദേശസ്വയംഭരണം, പട്ടികവര്‍ഗക്ഷേമം), സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം), കെ.കെ ശൈലജ (ആരോഗ്യം), കെ.ടി ജലീല്‍ (ടൂറിസം), എ.സി മൊയ്തീന്‍ (സഹകരണം), ടി.പി രാമകൃഷ്ണന്‍(തൊഴില്‍, എക്‌സൈസ്), ഇ.പി ജയരാജന്‍(വ്യവസായം) എന്നിവരുടെ വകുപ്പുകളിലാണ് ഏകദേശ ധാരണയായിരിക്കുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നു ചേരുന്ന സംസ്ഥാന സമിതിയിലുണ്ടാകും. പി.ശ്രീരാമകൃഷ്ണന്‍ തന്നെ സ്പീക്കറാകുമെന്ന് ഉറപ്പായിട്ടുണ്ട്.
സി.പി.ഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ലഭിക്കും. കോണ്‍ഗ്രസ് എസ്, ജെ.ഡി.എസ്, എന്‍.സി.പി എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. ഇവരുടെ മന്ത്രിമാരുടെ കാര്യത്തിലും വകുപ്പുകളിലും ഇതുവരെ തീരുമാനമായിട്ടില്ല.