ബി.ജെ.പിയുടെ ക്ഷണം സ്വീകരിക്കും: ഗൗരിയമ്മ

03:48pm 30/3/2016
download
ആലപ്പുഴ: ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. സി.പി.എമ്മിന്റേത് രാഷ്ട്രീയ വഞ്ചനയാണ്. ഉറങ്ങിക്കിടന്നവനെ വിളിച്ചുവരുത്തി സീറ്റ് നല്‍കാതെ സി.പി.എം വഞ്ചിച്ചു. എ.കെ.ജെി സെന്ററിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം സീറ്റ് നിഷേധിച്ചത് ന്യായീകരിക്കാന്‍ കഴിയില്ല. ഇതില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ട്.
വഞ്ചന വലിയ പാര്‍ട്ടി ചെയ്താലും ചെറിയ പാര്‍ട്ടി ചെയ്താലും തെറ്റാണ്. ജെ.എസ്.എസ് ഇതുവരെ ആരെയും വഞ്ചിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ബി.ജെ.പിയുടെ ക്ഷണം സ്വീകരിക്കും. ബി.ജെ.പിയേക്കാള്‍ വര്‍ഗീയ വിഷമുള്ള പാര്‍ട്ടികള്‍ വേറെയുണ്ടെന്നും ജെ.എസ്.എസ് സംസ്ഥാന സമിതി യോഗത്തിനു ശേഷം ഗൗരിയമ്മ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ ഏതു സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണമെന്നും എന്തുരാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നും ഏപ്രില്‍ ഒമ്പതിന് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമെടുക്കുമെന്ന് ഗൗരിയമ്മ അറിയിച്ചു.
ഗൗരിയമ്മയുടെ ജെ.എസ്.എസ് വിഭാഗുമായി തെരഞ്ഞെടുപ്പില്‍ യോജിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരത്തെ ?വ്യക്തമാക്കിയിരുന്നു.