4000 കോടി തിരിച്ചടക്കുമെന്ന് വിജയ്മല്യ

1:43pm 30/3/2016
download

ന്യൂഡല്‍ഹി: വിവിധ ബാങ്കുകളിലായുള്ള 9000 കോടി രൂപയുടെ കടത്തില്‍ 4000 കോടി രൂപ സെപ്റ്റംബര്‍ 31നകം തിരിച്ചടക്കാമെന്ന് വിജയ് മല്യ. സുപ്രീംകോടതിയില്‍ മല്യയുടെ അഭിഭാഷകരാണ് ഇക്കാര്യം അറിയിച്ചത്?. മുന്‍കൂറായി 2000 കോടി അടക്കാമെന്നും ബാക്കി 2000 കോടി ഈ വര്‍ഷം സെപ്റ്റംബര്‍ 31നകം അടക്കുമെന്നുമാണ് വാഗ്ദാനം.

ഇക്കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നിര്‍ദേശം നല്‍കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 1623 കോടി അടക്കം വിവിധ ബാങ്കുകള്‍ക്കായി 9000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്. അതേസമയം മല്യ ലണ്ടനില്‍ നിന്ന്? ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അഭിഭാഷകര്‍ മറുപടി നല്‍കിയില്ല.

കടം തിരിച്ചടക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും മാധ്യമങ്ങള്‍ മല്യക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് ഹരജി കേള്‍ക്കുന്നതിനിടെ അഭിഭാഷകര്‍ വാദിച്ചു. അതേസമയം പൊതുതാല്‍പര്യം പരിഗണിച്ച് മാധ്യമങ്ങള്‍ അവയുടെ ജോലിയാണ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു.

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും മദ്യവ്യവസായിയുമായ വിജയ് മല്യ ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ മാര്‍ച്ച്? രണ്ടിനാണ്? ലണ്ടനിലേക്ക് കടന്നത്.