സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റം; ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

7:05 am 8/6/2017

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റം. ഡല്‍ഹി എ.കെ.ജി ഭവനിലേക്ക് ഇരച്ചുകയറിയ മൂന്ന് ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് യെച്ചൂരിയെ ആക്രമിച്ചത്?. പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്താനായി യെച്ചൂരി ഓഫിസിലേക്ക് കടന്നുവരികയായിരുന്നു യെച്ചൂരി. സി.പി.എം മൂര്‍ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അക്രമികള്‍ കൈയേറ്റത്തിന് മുതിര്‍ന്നത്.

ബഹളത്തിനിടെ യെച്ചൂരി താഴെ വീണുവെങ്കിലും അദ്ദേഹത്തിന് കൂടുതല്‍ പരിക്കുകളില്ലെന്നാണ് അറിയുന്നത്. ബഹളം കേട്ട് ഓഫിസിനകത്തു നിന്നും ഓടിയെത്തിയ പ്രവര്‍ത്തകര്‍ അക്രമികളെ കീഴ്‌പ്പെടുത്തി ഓഫിസില്‍ ഇരുത്തി. പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍ എന്നിവരാണ്? ? അറസ്?റ്റിലായത്?.

സംഘപരിവാറിന്‍റെ ഗുണ്ടായിസത്തിന് മുന്നില്‍ തങ്ങള്‍ മുട്ടുമടക്കില്ലെന്ന് സംഭവത്തെക്കുറിച്ച് സീതാറാം യെച്ചൂരി പിന്നീട് ട്വീറ്റ് ചെയ്തു. ഇതു കൊണ്ടൊന്നും ഞങ്ങള്‍ നിശബ്ദരാവില്ല. ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഇതില്‍ തങ്ങള്‍ വിജയിക്കുമെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.