സുപ്രീംകോടതി വിമര്‍ശനത്തിന് പിറകെ 10 ജഡ്ജിമാര്‍ക്ക് നിയമനം

09:44 AM 02/11/2016
download (1)
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം നീട്ടിക്കൊണ്ടുപോയാല്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ സുപ്രീംകോടതിയിലേക്ക് വിളിച്ചുവരുത്തുമെന്ന ഭീഷണിക്ക് ഫലം. സുപ്രീംകോടതി ഭീഷണിയുടെ തൊട്ടടുത്ത പ്രവൃത്തിദിവസം 10 ഹൈകോടതി ജഡ്ജിമാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത പട്ടികയില്‍നിന്ന് ഡല്‍ഹി, ഗുവാഹതി ഹൈകോടതികളിലേക്ക് 10 ജഡ്ജിമാരെ നിയമിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു. ഡല്‍ഹി ഹൈകോടതിയിലേക്കുള്ള അഞ്ച് നിയമനം പൂര്‍ണമായും ജുഡീഷ്യല്‍ സര്‍വിസില്‍നിന്നാണെങ്കില്‍ ഗുവാഹതിയില്‍ ഇത് അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കുമിടയില്‍നിന്നാണ്. അലഹബാദ് ഹൈകോടതിയില്‍ 35 ജഡ്ജിമാരെ നിയമിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അതില്‍ എട്ടുപേരുടെ ശിപാര്‍ശ കഴിഞ്ഞ ജനുവരി മുതല്‍ കേന്ദ്രം തീര്‍പ്പാക്കാതെ വെച്ചതാണ്.

സുപ്രീംകോടതിയുടെ അതിരൂക്ഷമായ വിമര്‍ശനത്തില്‍ പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതികളില്‍ അസാധാരണമായ തരത്തില്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ കൂടിയിട്ടില്ളെന്ന വിശദീകരണവുമായി രംഗത്തത്തെിയിരുന്നു. അതിന് പിറകെയാണ് 10 ജഡ്ജിമാരുടെ നിയമനത്തിന് സമ്മതംമൂളിയത്.