സുപ്രീം കോടതി നീതികാട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ

02.06 AM 12/11/2016
sumathi_091516
തിരുവനന്തപുരം: സുപ്രീം കോടതിയിൽനിന്നും തനിക്ക് നീതികിട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ സുമതി. സൗമ്യ വധക്കേസിലെ പുനഃപരിശോധന ഹർജി തള്ളിയ സുപ്രീം കോടതി നടപടിയിൽ പ്രതികരിക്കുകയായിരുന്നു അവർ. ഗോവിന്ദച്ചാമി ജയിലിൽനിന്നും പുറത്തിറങ്ങരുതെന്നാണ് ആഗ്രഹം. സൗമ്യയുടെ അവസ്‌ഥ ഇനി മറ്റാർക്കും ഉണ്ടാകരുതെന്നും അവർ പറഞ്ഞു.

കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേയാണ് സംസ്‌ഥാന സർക്കാരും സൗമ്യയുടെ അമ്മയും കോടതിയെ സമീപിച്ചത്. മുമ്പ് നടത്തിയ വിധിയിൽ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും വ്യക്‌തമാക്കിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.