സൊമാലിയയിൽ ചാവേറാക്രമണം; 20 മരണം

01:44 PM 22/08/2016
download (1)
മൊഗാദിശു: സൊമാലിയയിൽ സർക്കാർ ആസ്​ഥാനത്തുണ്ടായ ഇരട്ട ചാവേർ സ്​ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 30 പേർക്ക്​ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്​ഥാരും ഉൾപ്പെട്ടിട്ടുണ്ട്​. രാജ്യത്തെ അർധ സ്വയംഭരണ മേഖലയായ പുൻറ്​ലാൻറിൽ കഴിഞ്ഞ ദിവസമായിരുന്നു ചാവേർ സ്​ഫോടനം​. ആക്രമണത്തി​െൻറ ഉത്തരവാദിത്തം സൊമാലിയയിലെ സായുധ മിലീഷ്യയായ അൽശബാബ്​ തീവ്രവാദികൾ ഏറ്റെടുത്തിട്ടുണ്ട്​.

അക്രമികൾ ആദ്യം ട്രക്കും പിന്നീട്​ കാറും ഇടിച്ചുകയറ്റിയ ശേഷം കനത്ത വെടിവെപ്പ്​ നടത്തുകയായിരുന്നെന്ന്​​ പ്രദേശവാസിയായ ഹലീമ ഇസ്​മാഇൗൽ പറഞ്ഞു. സൊമാലിയൻ സു​രക്ഷാസേനയും ആ​ഫ്രിക്കൻ യൂണിയൻ സേനയും അൽശബാബിനെതിരെ പോരാട്ടം ശക്​തമാക്കിയതോടെ വടക്കൻ സൊമാലിയയിലെ പുൻറ്​ലാൻറ്​ മേഖലയിൽ ​അൽശബാബി​െൻറ പ്രവർത്തനം വളരെ വിപുലമാണ്​.