സോണിയ ഗാന്ധിയുടെ പ്രചാരണം ഇന്ന്

10:40am AM 09/05/2016
sonia-gandhi_416x416
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിങ്കളാഴ്ച സംസ്ഥാനത്തത്തെും. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ചയും.
തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലത്തെുന്ന സോണിയ നാലിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പൊതുപരിപാടിയില്‍ പ്രസംഗിക്കും. വൈകീട്ട് 6.20ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചശേഷം 7.30ന് ദല്‍ഹിക്ക് മടങ്ങും.
ചൊവ്വാഴ്ച രാത്രിയാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തുക. 11ന് രാവിലെ കായംകുളത്തും മൂന്നിന് നെടുങ്കണ്ടത്തും അഞ്ചിന് അങ്കമാലിയിലും പൊതുപരിപാടികളില്‍ പ്രസംഗിക്കും. അന്ന് ആലുവയില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി 12ന് 10 മണിക്ക് പട്ടാമ്പിയിലും മൂന്നിന് കോഴിക്കോട് പുറമേരിയിലും അഞ്ചിന് ഉദുമയിലും പ്രസംഗിക്കും. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നാകും അദ്ദേഹം മടങ്ങുക.