സൈനിക ഓഫീസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

11:10 am 10/5/2017

ശ്രീനഗർ: തെക്കൻ കാശ്മീരിലെ ഷോപിയാനിൽ ഒരു സൈനിക ഓഫീസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലഫ്.കേണൽ ഉമർ ഫയാസിനെ ആണ് വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. കുൽഗാമിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി ഭീകരർ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.