സ്കാറ്റ്സാറ്റ് –ഒന്ന് ഇന്ന് വിക്ഷേപിച്ചു

09:07 AM 26/09/2016
images (1)

ബംഗളൂരു: സ്കാറ്റ്സാറ്റ് -ഒന്ന് ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. പി.എസ്.എല്‍.വി -സി 35 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് കേന്ദ്രത്തില്‍നിന്ന് രാവിലെ 9.12നാണ് വിക്ഷേപണം നടന്നത്. പി.എസ്.എല്‍.വിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉപഗ്രഹ വിക്ഷേപണമാണിത്. ദൗത്യം രണ്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനില്‍ക്കും. ഒരേ ദൗത്യത്തില്‍ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളത്തെിക്കുന്നതിനാലാണ് വിക്ഷേപണ ദൈര്‍ഘ്യം കൂടുന്നത്.

കാലാവസ്ഥ നിരീക്ഷണത്തിനും സമുദ്ര പഠനത്തിനുമാണ് 377 കിലോഗ്രാമുള്ള സ്കാറ്റ്സാറ്റ് -ഒന്ന് ഉപഗ്രഹം പ്രയോജനപ്പെടുക. അല്‍ജീരിയ, കാനഡ, അമേരിക്ക എന്നിവയുടെ അഞ്ചു ചെറു ഉപഗ്രഹങ്ങളും ഐ.ഐ.ടി ബോംബെ, ബംഗളൂരുവിലെ സ്പേസ് സര്‍വകലാശാല എന്നിവയുടെ നാനോ ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിക്കും.