സ്പിരിച്ചല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സൗത്താംപ്ടണില്‍

09:33 pm 23/10/2016

Newsimg1_32576873
ലണ്ടന്‍: സ്പിരിച്ചല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 24 മുതല്‍ 27 വരെ സൗത്താംപ്ടണിലെ സെന്റ് ജോസഫ് സെന്ററില്‍ നടക്കും.സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തുന്ന ഫയര്‍ കോണ്‍ഫറന്‍സിലും ധ്യാന ശുശ്രൂഷയിലും ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് ബിഷപ്പ് സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ആന്റണി സാമി ഫ്രാന്‍സിസ് എന്നീ സഭാ പിതാക്കന്മാരും നിരവധി വൈദികരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തി ചേരുന്ന അനേകം വിശ്വാസികളും പങ്കെടുക്കും.

ബംഗളൂരുവില്‍ ജോസഫ് സ്റ്റാന്‍ലി സെബാസ്റ്റ്യന്‍, സഹോദരന്‍ ഫ്രാന്‍സിസ് സേവ്യര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആരംഭിച്ച ഡെലിവറന്‍സ് മിനിസ്ട്രിയാണ് ഇന്ന് എസ്ആര്‍എം എന്ന ചുരുക്കപ്പേരില്‍ ലോകം അറിയപ്പെടുന്ന സ്പിരിച്ചല്‍ റിവൈവല്‍ മിനിസ്ട്രിയായി വളര്‍ന്നത്. ബാഗ്‌ളൂര്‍ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ഡോ. ഇഗ്‌നേഷ്യസ് പിന്റോ ഇന്ത്യയിലും വിദേശത്തും ആഗോള കത്തോലിക്ക സഭയില്‍ ശുശ്രൂഷ ചെയ്യുവാന്‍ അനുമതി നല്‍കി. ഇപ്പോള്‍ ബെംഗളൂര്‍ ആര്‍ച്ച് ബിഷപ്പ് ആയ ഡോ. ബര്‍ണാഡ് മോറിസിന്റെ തുടര്‍അനുവാദത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മിനിസ്ട്രിയുടെ പേട്രണ്‍ ആയി ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും(സെക്രട്ടറി പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ മൈഗ്രന്റ്‌സ്, വത്തിക്കാന്‍) യുകെ സ്പിരിച്ചല്‍ ഡയറക്ടറായി റവ. ജോസഫ് സേവ്യറും യുകെ മിഷന്‍ ഹെഡ് ആയി ജോസഫ് ലോനപ്പനും സേവനം അനുഷ്ഠിക്കുന്നു.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലും മറ്റ് ധ്യാന ശുശ്രൂഷയിലും പങ്കു ചേരുവാനും, പരിശുദ്ധത്മാവില്‍ നിറയുവാനും നിങ്ങള്‍ ഓരോരുത്തരെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: wwws.rm-uk.org മനോജ് :078 8669 2327, ജോസി: 078 4609 6512

വേദിയുടെ വിലാസം: St. Joseph’s Cetnre 8 Lyndhurst Road Southapton SO40 7DU