സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലസഡ് കുഞ്ഞച്ചന്‍ ഇടവകയ്ക്ക് പുതിയ ഭരണസമിതി

08:12 am 27/6/2017

– ബേബിച്ചന്‍ പൂഞ്ചോല

ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍െറ നാമധേയത്തിലുള്ള സീറോ-മലബാര്‍ ഇടവകയില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു. ജോര്‍ജ് മുണ്ടിയാനി, ബേബി ആന്‍റ്റണി എന്നിവരാണ് കൈക്കാരന്മാര്‍. ടോം വി. തോമസ് പാരീഷ് സെക്രട്ടറി.

ഇവരോടൊപ്പം ഇടവകയിലെ വിവിധ വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും ഭക്തസംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പെട്ട 14 അംഗ പാരീഷ് കൗണ്‍സിലിന് വികാരി ഫാ. സോജു തെക്കിനേത്ത് രൂപം നല്‍കി. രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍െറ അംഗീകാരത്തോടുകൂടി ജൂണ്‍ 11-ാം തിയ്യതി ഞായറാഴ്ച പരിശുദ്ധ ത്രിത്വത്തിന്‍െറ തിരുനാള്‍ ദിനത്തില്‍ സത്യപ്രതിഞ്ഞ ചെയ്ത് പുതിയ കമ്മറ്റി ചുമതല ഏറ്റെടുത്തു.

ദേവസ്യാച്ചന്‍ മാത്യു (രൂപതാ പാസ്റ്ററര്‍ കൗണ്‍സില്‍), തോമസ് കുര്യന്‍, സ്റ്റാന്‍ലി സഖറിയ (ലിറ്റര്‍ജി), ജയ്‌മോന്‍ ജോയി (ഗായകസംഘം, മതബോധനം), ജോസഫ് ചിറായില്‍ (കുടംബ പ്രാര്‍ത്ഥന), ആന്‍റ്റോ ജോസഫ് (ഫുഡ്), ഷാജി മാത്യു (സൗണ്‍ഡ് സിസ്റ്റം), ലിസി പാറേക്കാടന്‍ (ചാരിറ്റി, കള്‍ച്ചറല്‍ പ്രോഗ്രാം), ബിനു അലക്‌സ് (എസ്എംസിസി), ഡയ്‌സി തോമസ് (വിമന്‍സ് ഫോറം), ആഷ്‌ലി മാത്യു (യൂത്ത്് ഫോറം) എന്നിവരാണ് മറ്റു കമ്മറ്റിയംഗങ്ങളും അവര്‍ക്ക് നല്‍കിയിരിക്കുന്ന ചുമതലകളും.

തദ്‌വസരത്തില്‍ മുന്‍ കൈക്കാരന്മാരായ ദേവസ്യാച്ചന്‍ മാത്യു, ഫിലിപ്പ് പായിപ്പാട്ട് എന്നിവര്‍ക്കും, സീറോ-മലബാര്‍ മിഷന്‍െറ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്റ്റാറ്റന്‍ ഐലന്‍ഡിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്‍െറ മുഖ്യധാരയില്‍ എത്തിക്കാന്‍ സഹായിച്ച എല്ലാ മുന്‍ കമ്മറ്റി അംഗങ്ങള്‍ക്കും ഇടവകയുടെ പേരിലുള്ള നന്ദി വികാരി ഫാ. സോജു തെക്കിനേത്ത് രേഖപ്പെടുത്തി.